പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷന്‍ ബഷീര്‍ ദൃശ്യം സിനിമയിലെ വരുണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 

കൊച്ചി: ദൃശ്യം സിനിമയിലടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ഞായറാഴ്ചയായിരുന്നു വിവാഹം. റോഷന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹം കഴിഞ്ഞതായി അറിയിച്ചത്. വധു ഫര്‍സാനയ്‌ക്കൊപ്പമുള്ള ചിത്രവും റോഷന്‍ പങ്കുവച്ചു. 

മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫര്‍സാന. നടന്‍ കലന്തന്‍ ബഷീറിന്റെ മകനായ റോഷന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷന്‍ ബഷീര്‍ ദൃശ്യം സിനിമയിലെ വരുണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 

ദൃശ്യത്തിന്റെ റീമേക്കുകളിലും റോഷന്‍ ബഷീര്‍ വേഷമിട്ടിട്ടുണ്ട്.തെലുങ്കിലും തമിഴിലും ദൃശ്യത്തില്‍ അഭിനയിച്ച റോഷന്‍ ബഷീര്‍ വിജയ്‌യുടെ ഭൈരവ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

View post on Instagram