ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനാകുന്ന സിനിമയാണ് കുറുപ്പ്.

ദുല്‍ഖര്‍ നായകനായി അഭിനയിച്ച് പൂര്‍ത്തിയായ സിനിമയാണ് കുറുപ്പ്. കുറുപ്പിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കുറുപ്പിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ കുറുപ്പ് സിനിമയുടെ ഫൈനല്‍ മിക്സിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളായി മൊഴിമാറ്റിയുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എസ് അരവിന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ശോഭിതയാണ് നായിക.

ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.