കൊവി‍ഡ് 19 ന്റെ വ്യാപനം തടയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണ നൽകി താനും കുടുംബവും വീട്ടിലിരിക്കുകയാണെന്ന് നടൻ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യപിച്ച് കൊണ്ടുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

'ഞാന്‍ വിട്ടിലിരിക്കുകയാണ്, എന്റെ രാജ്യത്തിനും എന്റെ കുടുംബത്തിനും വേണ്ടി', എന്ന് ഇംഗ്ലീഷില്‍ എഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് ആരോഗ്യ സംരക്ഷണത്തിനായി രാപകല്‍ ഉറക്കമുളച്ച് കാവല്‍ നില്‍ക്കുന്ന ആരോഗ്യ സേനയാക്കാവട്ടെ നമ്മുടെ കയ്യടിയെന്നും ദുൽഖർ കുറിക്കുന്നു. ബ്രേക്ക് ദി ചെയിൻ എന്ന ഹാഷ്ടാ​ഗോടെയാണ് പോസ്റ്റ്.

ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

 "ഞാൻ വീട്ടിലാണുള്ളത്. നിങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നു. കോറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യത്തെമ്പാടുമുള്ള നമ്മളെ എല്ലാവരെയും ഒന്നിപ്പിക്കുന്ന മികച്ച ആശയമാണ് ജനതാ കർഫ്യൂ. കരസേന, നാവികസേന, വ്യോമസേന തുടങ്ങിയവരില്‍ നിന്നും ഒട്ടും പിന്നില്ലല്ല നമ്മുടെ ആരോഗ്യ സേന. ഇന്ന് വൈകിട്ട് 5 മണിക്ക് നമ്മള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ആരോഗ്യസേനയ്ക്കായി കയ്യടിക്കാം"