കൊച്ചി: ദുല്‍ഖര്‍സല്‍മാന്‍‍ നായകനാകുന്ന 'കുറുപ്പ്' സിനിമ ഓണ്‍ലൈന്‍ റിലീസിന്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. വേറിട്ട രൂപത്തില്‍ ആണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വാര്‍ത്ത. ഇന്ദ്രജിത്ത് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ദുൽഖർ സൽമാന്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും, മലയാളത്തിൽനിന്ന് ഓൺലൈനിൽ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ഒ.ടി.ടി പ്ളാറ്റാഫോം ഏതെന്നും റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. നേരത്തെ ദുല്‍ഖര്‍ നിര്‍മ്മിച്ച 'മണിയറയിലെ അശോകന്‍' എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു.