തിയറ്ററുകളില്‍ ചിരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന് ദുല്‍ഖര്‍ പറയുന്നു.

നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ഉപചാരപൂർവം ഗുണ്ട ജയൻ(Upacharapoorvam Gunda Jayan). ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ദുൽഖർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തിയറ്ററുകളില്‍ ചിരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന് ദുല്‍ഖര്‍ പറയുന്നു.

ദുൽഖറിന്റെ വാക്കുകൾ

'കുറുപ്പിന് ശേഷം ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രം 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' നാളെ റിലീസ് ആവുകയാണ്. നിങ്ങള്‍ കുറുപ്പിന് നല്‍കിയ സ്‌നേഹവും സഹകരണവും ഈ ചിത്രത്തിനും പ്രതീക്ഷിച്ചു കൊള്ളുന്നു.ഈ സിനിമ തീര്‍ച്ചയായും നിങ്ങള്‍ക്ക് തിയേറ്ററില്‍ ഇരുന്ന് ഒരുപാട് ചിരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും എന്നാണ് എന്റെ വിശ്വാസം.. അപ്പോ നാളെ തീയേറ്ററില്‍ കാണാം. ഉപചാരപൂര്‍വം ദുല്‍ഖര്‍ സല്‍മാന്‍'.

ഒരു കംപ്ലീറ്റ് കോമഡി എന്റെർറ്റെയ്നർ തന്നെയാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാനാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്. 

സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഗീതം പകർന്നത് ബിജിപാലും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്. എൽദോ ഐസക് ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ശബരീഷ് വർമ്മ ഈണമിട്ട പാടിയ ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഇതിലെ ഗാനം ഏറെ ശ്രദ്ധേയമാണ്.

പുതിയ പോസ്റ്റർ പുറത്തുവിട്ട് 'ഭീഷ്മപർവ്വം' ടീം ; കാത്തിരിക്കുന്നുവെന്ന് ദുൽഖർ

മ്മൂട്ടിയുടേതായി(Mammootty) റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന മമ്മൂട്ടിയുടെ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. 

മഴയിൽ മാസായി നിൽക്കുന് മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകും. പിന്നാലെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ച് ആശംസയുമായി രം​ഗത്തെത്തിയത്. ദുൽഖറും പോസ്റ്റർ ഷെയർ ചെയ്തിരുന്നു. സിനിമയ്ക്കായ് കാത്തിരിക്കുന്നുവെന്ന കുറിപ്പോടെയാണ് പോസ്റ്റർ താരം പങ്കുവച്ചത്. 

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.