അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ് വിക്രാന്ത് റാണ.

'ഈച്ച' എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ്(Kichcha sudeep) നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'വിക്രാന്ത് റോണ'(Vikrant Rona). പൂർണമായും 3 ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷയിൽ പുറത്ത് വരും. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ(Dulquer Salmaan) വെയ്ഫാറർ ഫിലിംസാണ്. 

കേരളത്തിലെ മുൻ നിര ഡിസ്ട്രിബൂഷൻ കമ്പനികളിൽ ഒന്നായ വെയ്ഫാറർ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇതിനോടകം വിക്രാന്ത് റോണയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 'ഈച്ച' എന്ന ചിത്രത്തിലൂടെ കേരളത്തിലും ഒരുപാട് ആരാധകരെ നേടിയൊരാളാണ് കിച്ച സുദീപ്. 

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ് വിക്രാന്ത് റാണ. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ. വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. ചിത്രത്തില്‍ നീത അശോക് ആണ് നായിക. നിരൂപ് ഭണ്ഡാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് അതിഥിതാരമായും എത്തുന്നുണ്ട്. 

Malayankunju : 30 അടി താഴ്ചയിൽ നിന്ന് അനിക്കുട്ടന്റെ തിരിച്ചുവരവ്; 'മലയൻകുഞ്ഞ്' രണ്ടാം ട്രെയിലർ

'ക്ലോസ്‍ട്രോഫോബിയയുള്ളവര്‍ സൂക്ഷിക്കുക', മുന്നറിയിപ്പുമായി 'മലയൻകുഞ്ഞ്' ടീം

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'മലയൻകുഞ്ഞ്' ജൂലൈ 22ന് തിയറ്ററുകളിലെത്താനിരിക്കെയാണ്. ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കേ ഇതാ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് 'മലയൻകുഞ്ഞ് ടീം'. 'നിങ്ങൾ ക്ലോസ്‍ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക' എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. ഫഹദ് ഫാസിലും ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട് (Malayankunju).

പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്‍ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾക്കാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്‍പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. തിയറ്റർ റിലീസിംഗിനോടനുബന്ധിച്ച്‌ സമൂഹത്തിന് വേണ്ടി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയ 'മലയൻകുഞ്ഞി'ന്റെ ടീം പ്രശംസ അർഹിക്കുന്നുണ്ട്.