'എന്‍റെ പ്രിയപ്പെട്ട സണ്ണിച്ചന് എല്ലാവിധ ആശംസകളും. നിറയെ സ്നേഹവും പ്രാര്‍ത്ഥനകളും'.

തിരുവനന്തപുരം: സണ്ണി വെയ്‍ന്‍ നായകനായെത്തുന്ന പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്‍റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. തമിഴ് ഹിറ്റ് ചിത്രം 96 ല്‍ കുട്ടി ജാനുവായെത്തിയ ഗൗരിയാണ് നായിക. എന്‍റെ പ്രിയപ്പെട്ട സണ്ണിച്ചന് എല്ലാവിധ ആശംസകളും.

 നിറയെ സ്നേഹവും പ്രാര്‍ത്ഥനകളും. ഇതൊരു മനോഹരമായ ചിത്രമാകുമെന്ന് ബെറ്റ് വെക്കുന്നെനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ കുറിച്ചു. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടേതാണ്. ചിത്രം നിര്‍മ്മിക്കുന്നത് തുഷാര്‍ എസ് ആണ്.