സല്യൂട്ട് എന്ന ചിത്രമാണ് ദുൽഖറിന്റേതായി റിലീസ് കാത്തുനിൽക്കുന്നത്. 

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അഭിയത്തിന് പുറമെ ​ഗായകനായും ദുൽഖർ തിളങ്ങി. ഇപ്പോഴിതാ ദുൽഖർ പങ്കുവച്ചൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

രാജസ്ഥാനിലെ കടുവ സംരക്ഷണകേന്ദ്രമായ രത്തംബോര്‍ ദേശീയോദ്യാനം സന്ദര്‍ശിക്കുന്ന വീഡിയോ ആണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാര്യ അമാലും വീഡിയോയിൽ ഉണ്ട്. “ക്രൂഗറിലേക്ക് പ്രവേശിക്കുന്നത് ലയൺ കിംഗിലേക്ക് ചുവടുവെക്കുന്നത് പോലെയായിരുന്നുവെങ്കിൽ, രത്തംബോറിലേക്ക് കടക്കുന്നത് ജംഗിൾ ബുക്കിലേക്ക് എത്തുന്നത് പോലെയായിരുന്നു.” എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. 

അതേസമയം, സല്യൂട്ട് എന്ന ചിത്രമാണ് ദുൽഖറിന്റേതായി റിലീസ് കാത്തുനിൽക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.