റഷ്യയിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്‍റെ പൂര്‍ത്തിയാക്കാനുള്ള രണ്ട് ഷെഡ്യൂളുകള്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്

കൊവിഡ് ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ നായകനാവുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളിലെത്താന്‍ തയ്യാറെടുത്തിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥ പറയുന്ന 'കുറുപ്പ്' ആണത്. നവംബര്‍ 12നാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. അതേസമയം പൂര്‍ത്തിയാക്കേണ്ട ചില പ്രോജക്റ്റുകളുടെ തിരക്കിലേക്ക് കടക്കുകയാണ് ദുല്‍ഖര്‍.

സണ്ണി ഡിയോളിനൊപ്പം എത്തുന്ന ബോളിവുഡ് ത്രില്ലര്‍ ചിത്രം 'ചുപി'ന്‍റെ ചിത്രീകരണം ദുല്‍ഖര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയുന്നു. 'പറവ'യ്ക്കു ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടക'ത്തിന്‍റെ ചിത്രീകരണത്തിലാവും ദുല്‍ഖര്‍ അടുത്തതായി ജോയിന്‍ ചെയ്യുക. പോണ്ടിച്ചേരിയിലാവും ഇതിന്‍റെ ചിത്രീകരണം ആരംഭിക്കുക. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രത്തിന്‍റെ രണ്ട് ഷെഡ്യൂളുകളും ദുല്‍ഖറിന് പൂര്‍ത്തിയാക്കാനുണ്ട്.

'കുറുപ്പി'ല്‍ പൃഥ്വിരാജ് അതിഥിതാരം? പ്രതികരണവുമായി ദുല്‍ഖര്‍

റഷ്യയിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്‍റെ പൂര്‍ത്തിയാക്കാനുള്ള രണ്ട് ഷെഡ്യൂളുകള്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്. ഇതില്‍ ആദ്യം നടക്കേണ്ടത് റഷ്യന്‍ ഷെഡ്യൂള്‍ ആണ്. ഡേറ്റുകള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും റഷ്യന്‍ ഷെഡ്യൂള്‍ വൈകാതെ നടക്കുമെന്ന് ഹനു രാഘവപ്പുഡി ഒടിടി പ്ലേയോട് പറഞ്ഞു. 'ലഫ്റ്റനന്‍റ് റാം' എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

സണ്ണി ഡിയോളിനൊപ്പം 'ചുപ്'; ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍

ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. 1964 ആണ് കഥയുടെ കാലം. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. തെലുങ്കിനു പുറമെ മലയാളം, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കശ്‍മാര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'സല്യൂട്ട്' പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ ഈ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു.