ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്(Salute Movie)

ദുല്‍ഖര്‍ സല്‍മാനെ (Dulquer Salmaan) നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'(Salute). അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. തിയറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ഒ.ടി.ടിയിലായിക്കും റിലീസ് ചെയ്യുക എന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന കാര്യം വ്യക്തമല്ല. ദുൽഖറും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 14നായിരിക്കും റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. 

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.

പറവയ്ക്ക് ശേഷം സൗബിൻ- ദുൽഖർ കൂട്ടുകെട്ട് വീണ്ടും; ‘ഓതിരം കടകം' ഒരുങ്ങുന്നു

‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും(Soubin Shahir) ദുൽഖർ സൽമാനും(Dulquer Salmaan) വീണ്ടും ഒന്നിക്കുന്നു. ‘ഓതിരം കടകം‘(Othiram Kadakam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രം ഉടനെ തുടങ്ങുമെന്ന് സൗബിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തത വരുമെന്നാണ് വിവരം. 

‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.’ എന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് നേരത്തെ ദുല്‍ഖര്‍ കുറിച്ചത്. 

YouTube video player

സഹസംവിധായകനായി തുടങ്ങി സഹനടനായി വളർന്ന് സ്വാഭാവിക അഭിനയം കൊണ്ട് നായക നിരയിലേക്കുയർന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയയാളാണ് സൗബിൻ ഷാഹിര്‍. പറവയിലൂടെ സംവിധാനത്തിലേക്കും അദ്ദേഹം കടക്കുകയുണ്ടായി. ബാംഗ്ലൂർ ഡേയ്സ്, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അൻവർ റഷീദ് നിർമ്മിച്ച പറവ 2017ൽ ഏറെ ശ്രദ്ധ നേടിയ സിനിമകളിൽ ഒന്നായിരുന്നു.