'ഹേയ് സിനാമിക' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബൃന്ദ മാസ്റ്ററാണ്.

ദുല്‍ഖര്‍ (Dulquer) നായകനാകുന്ന പുതിയ ചിത്രമാണ് 'ഹേയ് സിനാമിക' (Hey Sinamika). ബൃന്ദ മാസ്റ്റര്‍ (Brinda Master) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്കടക്കമുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ 'ഹേയ് സിനാമിക' ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍.

Add Asianetnews as a Preferred SourcegooglePreferred

 സിനിമയിലെ ആദ്യഗാനം എത്തുന്നുവെന്ന വാര്‍ത്തയാണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. 'അച്ചമില്ലൈ' എന്ന് തുടങ്ങുന്ന ഗാനം ജനുവരി 14 ന് റിലീസ് ചെയ്യും. ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക' ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. 'ഭയത്തില്‍ ജീവിക്കുന്ന ഒരു ജീവിതം ഒരു ജീവിതമല്ല, ഭയരഹിതമായിരിക്കേണ്ട സമയമാണിത്' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വിശേഷം ദുല്‍ഖര്‍ അറിയിച്ചത്.

View post on Instagram

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം ദുൽഖർ പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ അന്ന് പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.