അമാല്‍ സൂഫിക്ക് ജന്മദിന ആശംസകളുമായി ദുല്‍ഖര്‍.

ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയുടെ ജന്മദിനമാണ് ഇന്ന്. ദുല്‍ഖര്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ചാണ് ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അമാല്‍ സൂഫിയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയും ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. നീ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല എന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.

View post on Instagram

നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല. ആത്മവിശ്വാസമായ നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാനാകില്ല. ജീവിതത്തിലേക്ക് വന്നതിന് നന്ദി. ജീവിതത്തിന് ലക്ഷ്യവും അര്‍ഥവുമുണ്ടാക്കിയതിന്. എല്ലാ സ്വപ്‍നങ്ങളും യാഥാര്‍ഥ്യമാക്കിയതിന്. എന്റെ എല്ലാ അഭിലാഷ പദ്ധതികള്‍ക്കും ഒപ്പമുണ്ടായതിന് നന്ദി. നീ എന്റെ കരുത്താണ്. നിന്നെ ഒരുപാട് സ്‍നേഹിക്കുന്നുവെന്നും ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ എഴുതുന്നു.

ദുല്‍ഖറും അമാല്‍ സൂഫിയയും 2011ലാണ് വിവാഹിതരായത്.

മറിയം എന്ന മകളും ദുല്‍ഖര്‍- അമാല്‍ സൂഫിയ ദമ്പതിമാര്‍ക്കുണ്ട്.