മനോജ് കെ ജയന് ജന്മദിന ആശംസയുമായി ദുല്‍ഖര്‍.

മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയന്റെ ജന്മദിനമാണ് ഇന്ന്. സല്യൂട്ട് എന്ന സിനിമയിലാണ് മനോജ് കെ ജയൻ ഇപോള്‍ അഭിനയിക്കുന്നത്. മനോജ് കെ ജയന്റെ ഫോട്ടോ ദുല്‍ഖര‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളിൽ ഒരാൾ എന്നാണ് ദുല്‍ഖര്‍ മനോജ് കെ ജയനെ കുറിച്ച് പറയുന്നത്. സല്യൂട്ടില്‍ മനോജ് കെ ജയൻ അഭിനയിക്കുന്ന കാര്യവും ദുല്‍ഖര്‍ തന്നെയാണ് അറിയിച്ചത്. മനോജ് കെ ജയന് ജന്മദിന ആശംസകള്‍ നേരുകയാണ് ദുല്‍ഖര്‍.

മനോജ് എട്ടന് ജന്മദിനത്തില്‍ ഏറ്റവും സന്തോഷം ആശംസിക്കുന്നു. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളിൽ ഒരാൾ. നിങ്ങളുമായി വീണ്ടും പ്രവർത്തിക്കുകയെന്നത് എന്റെ പ്രധാനമാണ്. നിങ്ങൾ ഞങ്ങളുടെ സെറ്റിന് വേണം. നിങ്ങളുടെ കഥകളും നിങ്ങളുടെ അവിശ്വസനീയമായ നർമ്മവും കേൾക്കാൻ ഞങ്ങൾ എല്ലാവരും നിങ്ങളുടെ ചുറ്റും കൂടിയിരിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. മനോജ് കെ ജയനൊന്നിച്ചുള്ള തന്റെ ഫോട്ടോയും ദുല്‍ഖര്‍ ഷെയ്‍തിരിക്കുന്നു. മനോജ് കെ ജയന് ജന്മദിനാശംസകൾ എന്നും ദുല്‍ഖര്‍ പറയുന്നു.

നിങ്ങളുടെ ജന്മദിനം വളരെയധികം ആഘോഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അറിയാമെങ്കിലും തനിക്ക് അതിന് കഴിയുന്നില്ലെന്നു ദുല്‍ഖര്‍ പറയുന്നു.

സാനിയ ഇയ്യപ്പനും സല്യൂട്ടില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.