Asianet News MalayalamAsianet News Malayalam

വിറ്റത് വെറും 30 ടിക്കറ്റുകള്‍! 'സലാറു'മായി പോരിനില്ല; നിര്‍ണ്ണായക തീരുമാനം അറിയിച്ച് ഷാരൂഖ് ഖാന്‍

ക്രിസ്മസ് റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്

dunki avoids clash with salaar official release date announced with trailer shah rukh khan prabhas prithviraj sukumaran nsn
Author
First Published Dec 5, 2023, 12:35 PM IST

ഭാഷാതീതമായി ഇന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ റിലീസിന് ശ്രമിക്കുന്ന കാലമാണിത്. ബാഹുബലിയും പുഷ്പയും കെജിഎഫുമൊക്കെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതും ഒടിടിയിലൂടെ സബ് ടൈറ്റിലോടെ ഇതരഭാഷാ ചിത്രങ്ങള്‍ കണ്ടുള്ള പ്രേക്ഷകരുടെ ശീലവുമൊക്കെയാണ് ഇതിന് കാരണം. അതിനാല്‍ത്തന്നെ ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തിന് ഇന്ന് ലഭിക്കാന്‍ സാധ്യതയുള്ള കളക്ഷന്‍ വളരെ ഉയര്‍ന്നതാണ് ഷാരൂഖ് ഖാന്‍റെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം 1000 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകമുണര്‍ത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍റെ തന്നെ പുതിയ ചിത്രം ഡങ്കിയുടെ റിലീസ് സംബന്ധിച്ചാണ് അത്.

ക്രിസ്മസ് റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതേദിവസം തന്നെ വന്‍ ഹൈപ്പ് ഉള്ള മറ്റൊരു ചിത്രവും റിലീസ് പ്രഖ്യാപിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ ഒരുക്കുന്ന സലാര്‍ ആണ് അത്. ഡങ്കി ഇന്ത്യയില്‍ 22 നും യുഎസില്‍ ഒരു ദിവസം മുന്‍പ് 21 നും എത്തുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് പുറത്തെത്തിയ ട്രെയ്‍ലറിലൂടെ ഡങ്കി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്ന വിവരം അതില്‍ നിന്ന് വ്യത്യസ്തമാണ്. ചിത്രത്തിന്‍റെ ആ​ഗോള റിലീസ് ഡിസംബര്‍ 21 ന് ആയിരിക്കുമെന്നതാണ് അത്. അതായത് സലാറിന് ഒരു ദിവസം മുന്‍പ് ചിത്രം തിയറ്ററുകളിലെത്തും. ആയതിനാല്‍ത്തന്നെ ഒറ്റ ദിവസത്തേക്ക് സോളോ റിലീസ് ആണ് ഷാരൂഖ് ഖാന്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ഓപണിം​ഗ് കളക്ഷന്‍ പ്രധാനമാണ് എന്നതിനാല്‍ നിര്‍ണ്ണായക തീരുമാനമാണ് ഡങ്കി നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിരിക്കുന്നത്.

നേരത്തെ ഡങ്കിയുടെ യുഎസിലെ ആദ്യദിന അഡ്വാന്‍സ് ബുക്കിം​ഗ് സംബന്ധിച്ച വിവരം പുറത്തെത്തിയിരുന്നു. യുഎസിലെ 125 സ്ക്രീനുകളിലെ 351 ഷോകളിലേക്കുള്ള ആദ്യദിന അഡ്വാന്‍സ് ബുക്കിം​ഗിലൂടെ വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ചിത്രത്തിന് തുടക്കത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ദിവസങ്ങളില്‍ ബുക്കിം​ഗില്‍ ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

ALSO READ : കേരളത്തിലെ ഏറ്റവും മികച്ച ഷെയര്‍ 'ലിയോ'യുടെ പേരിലല്ല! റെക്കോര്‍ഡ് 6 വര്‍ഷം മുന്‍പെത്തിയ മറ്റൊരു ചിത്രത്തിന്

Latest Videos
Follow Us:
Download App:
  • android
  • ios