Asianet News MalayalamAsianet News Malayalam

ദുര്‍ഗ കൃഷ്‍ണയുടെ അര്‍ബൻ ലുക്ക്, ഫോട്ടോ പങ്കുവെച്ച് മേയ്‍ക്കപ്പ് ആര്‍ടിസ്റ്റ്

ദുര്‍ഗ കൃഷ്‍ണയുടെ മുടിമുറിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ച് സജിത്ത്- സുജിത്ത്.

Durga Krishna new photo share by sajith and Sujith
Author
Kochi, First Published Oct 6, 2021, 5:07 PM IST
  • Facebook
  • Twitter
  • Whatsapp

നര്‍ത്തകിയായും യുവ നടിയായും മികവ് കാട്ടിയ താരമാണ് ദുര്‍ഗ കൃഷ്‍ണ (Durga Krishna). സാമൂഹ്യമാധ്യമത്തിലും വളരെ സജീവമായി ഇടപെടുന്ന താരവുമാണ് ദുര്‍ഗ കൃഷ്‍ണ. ദുര്‍ഗ കൃഷ്‍ണയുടെ  ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദുര്‍ഗ കൃഷ്‍ണയുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ദുര്‍ഗ കൃഷ്‍ണ മുടിമുറിച്ച ലുക്കിലാണ് ഫോട്ടോയിലുള്ളത്. മേയ്‍ക്കപ്പ് ആര്‍ടിസ്റ്റായ സജിത്ത്- സുജിത്ത് ഫോട്ടോകള്‍ പങ്കുവെച്ച് എഴുതിയിരിക്കുന്നത് ദുര്‍ഗ കൃഷ്‍ണയുടെ അര്‍ബൻ ലുക്ക് എന്നാണ്.  ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടു തന്നെ ഫോട്ടോ വൻ ഹിറ്റാകുകയും ചെയ്യുന്നു. ദുര്‍ഗയും അര്‍ജുൻ രവീന്ദ്രനുമായുള്ള വിവാഹം 2021 ഏപ്രിലിലാണ് കഴിഞ്ഞത്. ദുര്‍ഗയുടെയും അര്‍ജുന്റെയും വിവാഹ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കുടുക്ക് എന്ന പുതിയ ചിത്രമാണ് ദുര്‍ഗാ കൃഷ്‍ണയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.


ബില്‍ഹരിയാണ് കുടുക്ക് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് കുടുക്ക്. കൃഷ്‍ണ ശങ്കര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കുടുക്ക് എന്ന പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റായി മാറിയിരുന്നു. അഭിമന്യു വിശ്വനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റാം മോഹനും കുടുക്കെന്ന ചിത്രത്തില്‍ മികച്ചൊരു കഥാപാത്രമായി എത്തുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios