Asianet News MalayalamAsianet News Malayalam

'വീരപ്പന്‍ വേട്ട'യുടെ കഥയുമായി വെബ് സിരീസ് നിര്‍മ്മാണത്തിലേക്ക് ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ്

വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസംഘം തലവനായി വിജയകുമാര്‍ എത്തുന്നത് 2003ലാണ്. ഓപറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു വിജയകുമാര്‍ തന്‍റെ ദൗത്യത്തിനു നല്‍കിയിരുന്ന പേര്.

e 4 entertainment to produce web series on killing of veerappan
Author
Thiruvananthapuram, First Published Jul 29, 2020, 8:52 PM IST

വെബ് സിരീസ് നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ പ്രമുഖ സിനിമാ നിര്‍മ്മാണക്കമ്പനിയായ ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ്. വീരപ്പന്‍ വേട്ടയെക്കുറിച്ച് പ്രത്യേക ദൗത്യ സംഘം തലവന്‍ വിജയകുമാര്‍ ഐപിഎസ് എഴുതിയ 'വീരപ്പന്‍ കാച്ചിംഗ് ദി ബ്രിഗന്‍ഡ്' എന്ന പുസ്‍തകത്തെ അധികരിച്ചാണ് സിരീസ്. പുസ്‍കത്തില്‍ നിന്ന് സിനിമയോ സിരീസോ നിര്‍മ്മിക്കാനുള്ള അവകാശം തങ്ങള്‍ സ്വന്തമാക്കിയെന്ന് ഇ 4 എന്‍റര്‍ടെയ്ന്‍‍മെ‍ന്‍റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് നിലവില്‍ ചിത്രീകരണങ്ങള്‍ നടക്കുന്നത്. സ്ഥിതി മാറി, ഔട്ട്ഡോര്‍ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുന്ന മുറയ്ക്ക് വെബ് സിരീസിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നും ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിച്ചു. 

വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസംഘം തലവനായി വിജയകുമാര്‍ എത്തുന്നത് 2003ലാണ്. ഓപറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു വിജയകുമാര്‍ തന്‍റെ ദൗത്യത്തിനു നല്‍കിയിരുന്ന പേര്. പത്തു മാസത്തോളം നീണ്ടുനിന്നു ഈ ഓപറേഷന്‍. അനേകം പൊലീസുകാരെ അണ്ടര്‍ കവറായി വിന്യസിച്ച ദൗത്യമായിരുന്നു ഇത്. പച്ചക്കറി കച്ചവടക്കാരായും കൂലിപ്പണിക്കാരായും തൊഴിലാളികളായുമൊക്കെ പൊലീസുകാരെ വീരപ്പന്‍റെ പ്രവര്‍ത്തനമേഖലകളിലേക്ക് പറഞ്ഞയയ്ക്കപ്പെട്ടിരുന്നു.ഇതേക്കുറിച്ചൊക്കെ വിജയകുമാര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് പുസ്‍തകത്തില്‍. 

Follow Us:
Download App:
  • android
  • ios