ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോട്ടോർ ബൈക്കിനരികിൽ നിൽക്കുന്ന ടൊവിനോയുടെ ചിത്രം മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. തീവണ്ടിക്കും കൽക്കിക്കും ശേഷം ടൊവീനോയും സംയുക്താ മോനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോൻ ആണ് നായിക. . ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിക്കുന്നത് കൈലാസ് മേനോനാണ്.