Asianet News MalayalamAsianet News Malayalam

'എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ്'; കെ ജി ജോര്‍ജിന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി ഇനി നീസ്ട്രീമില്‍

കെ ജി ജോര്‍ജിന്‍റെ ഇഷ്ട സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുടെ പ്രശസ്‍ത ചിത്രത്തിന്‍റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോക്യുമെന്‍ററിയുടെ പേരും

eight and a half intercuts Life and films of KG George on neestream
Author
Thiruvananthapuram, First Published Mar 13, 2021, 8:13 PM IST

പ്രശസ്‍ത സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ ജീവിതവും സിനിമയും പറയുന്ന ഡോക്യുമെന്‍ററി 'എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ലിജിന്‍ ജോസ് 2017ല്‍ സംവിധാനം ചെയ്‍ത ഡോക്യുമെന്‍ററി ഇന്ത്യന്‍ പനോരമയില്‍ അടക്കം ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒടിടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെയാണ് ചിത്രം ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നത്.

കെ ജി ജോര്‍ജിന്‍റെ ഇഷ്ട സംവിധായകന്‍ ഫെഡറിക്കോ ഫെല്ലിനിയുടെ പ്രശസ്‍ത ചിത്രത്തിന്‍റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോക്യുമെന്‍ററിയുടെ പേരും. സ്വന്തം സിനിമാജീവിതത്തെക്കുറിച്ച് ജോര്‍ജ് മനസുതുറക്കുന്ന ഡോക്യുമെന്‍ററിയില്‍ എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി, ബാലു മഹേന്ദ്ര എന്നിവരെക്കൂടാതെ കെ ജി ജോര്‍ജിന്‍റെ ഭാര്യ സല്‍മയും ഭാഗഭാക്കാവുന്നുണ്ട്. 

'എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്‍സ്- ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് കെ ജി ജോര്‍ജ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിജിന്‍ ജോസും ഷിബു ജി സുശീലനും ചേര്‍ന്നാണ്. എഡിറ്റിംഗ് ബി അജിത്ത്കുമാര്‍. ഛായാഗ്രഹണം അന്തരിച്ച എം ജെ രാധാകൃഷ്‍ണനും നീല്‍ ഡി കുഞ്ഞയും ചേര്‍ന്ന്. സംഗീതം ബിജിബാല്‍. കോ-ഡയറക്ടര്‍ ഷാഹിന കെ റഫീഖ്.

Follow Us:
Download App:
  • android
  • ios