സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

കങ്കണ റണൌത്ത് (Kangana Ranaut) മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി (Indira Gandhi) സ്ക്രീനിലെത്തുന്ന ചിത്രമാണ് എമര്‍ജന്‍സി (Emergency Movie). ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏതാനും ദിവസം മുന്‍പ് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. സ്ക്രീനില്‍ ഇന്ദിരയായി പൂര്‍ണ്ണതയോടെ പ്രത്യക്ഷപ്പെടുന്നതിനൊപ്പം സംവിധായികയെന്ന നിലയില്‍ മറ്റു സാങ്കേതിക മേഖലകളിലെല്ലാം പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കുന്ന കങ്കണയെ മേക്കിംഗ് വീഡിയോയില്‍ കാണാം.

പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്.

Scroll to load tweet…

തന്‍വി കേസരി പശുമാര്‍ഥിയാണ് എമര്‍ജസിയുടെ അഡീഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്കി, സം​ഗീതം ജി വി പ്രകാശ് കുമാര്‍. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും. ചിത്രീകരണം പുരോഗമിക്കുകയാണ്.

ALSO READ : പ്രിയദർശന്‍റെ അനു​ഗ്രഹം വാങ്ങാനെത്തി റോബിൻ; പുതിയ സിനിമ വരുന്നുണ്ടോന്ന് ആരാധകർ