മാര്‍ച്ച് 27 റിലീസ്
മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മാര്‍ച്ച് 27 ന് എത്തുന്ന ചിത്രത്തിന്‍റെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഫാന്‍സ് ഷോ ടിക്കറ്റുകളുടെ വില്‍പന ഏറെ മുന്‍പേ ആരംഭിച്ചിരുന്നെങ്കിലും അതിന്‍റെ ടൈമിംഗ് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം എത്തിയത്. എമ്പുരാന്‍റെ ആദ്യ ഷോകള്‍ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്കാണ് ആരംഭിക്കുക. ഇപ്പോഴിതാ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ചിത്രത്തിന് കേരളത്തില്‍ ആകെ ചാര്‍ച്ച് ചെയ്തിരിക്കുന്ന ഫാന്‍സ് ഷോകളുടെ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ശനിയാഴ്ച വരെയുള്ള ചാര്ട്ടിംഗ് പ്രകാരം ചിത്രത്തിന് കേരളത്തില്‍ ആകെയുള്ളത് 241ഫാന്‍സ് ഷോകളാണ്. ഞായറാഴ്ചയോടെ ഇത് 300 കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവുമധികം ഷോകള്‍ തിരുവനന്തപുരത്തും ഏറ്റവും കുറവ് ഷോകള്‍ ഇടുക്കിയിലും കാസര്‍ഗോഡുമാണ്. ഫാന്‍സ് ഷോകളുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ...
തിരുവനന്തപുരം- 37
കോഴിക്കോട്- 28
തൃശൂര്‍- 26
മലപ്പുറം- 26
എറണാകുളം- 21
കണ്ണൂര്‍- 21
ആലപ്പുഴ- 19
കൊല്ലം- 16
പാലക്കാട്- 16
കോട്ടയം- 12
പത്തനംതിട്ട- 9
വയനാട്- 4
ഇടുക്കി- 3
കാസര്‍ഗോഡ്- 3
അതേസമയം ചിത്രത്തിന് കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. റിലീസിന് ഇനിയും ഒന്‍പത് ദിനങ്ങള്‍ ശേഷിക്കെ കേരളത്തിലെ ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധന വരാം. നിലവില്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്. ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമൊപ്പം ശ്രീ ഗോകുലം മൂവീസും ചേര്‍ന്നിട്ടുണ്ട്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ വന്‍ താരനിയാണ് എത്തുന്നത്.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍
