മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ(Empuraan Movie). പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ക്രിപ്റ്റി പൂർത്തിയായെന്നും ഷൂട്ടിംഗ് അടുത്തവർഷം തുടങ്ങുമെന്നും അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
‘സത്യത്തില്‍ തിരുവനന്തപുരത്ത് വന്നത് ഷൂട്ടിങ്ങിന് വേണ്ടിയല്ല. മുരളിയുമായി എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ വേണ്ടിയാണ്. എമ്പുരാന്റെ ഫുള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്’, എന്ന് പൃഥ്വിരാജ് പറയുന്നു.
ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് എമ്പുരാനും പ്രഖ്യാപിച്ചത്. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കൈലാസിന്‍റെ 'കടുവ' ആണ് പൃഥ്വിരാജിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
