ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത എന്നൈ നോക്കി പായും തോട്ടയുടെ പ്രേക്ഷക പ്രതികരണങ്ങള്‍.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത എന്നൈ നോക്കി പായും തോട്ട ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ധനുഷ് ആണ് ചിത്രത്തില്‍ നായകനായത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‍ന ആകാശ് ആണ് ചിത്രത്തിലെ നായിക. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മികച്ച ഒരു തിരക്കഥയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് അഭിപ്രായം. ധനുഷ് ആദ്യവസാനം മികവ് നിലനിര്‍ത്തുന്നു. മേഘ്‍ന ആകാശും മികവിലാണ്. മനോഹരമായി ഗൗതം വാസുദേവ് മേനോൻ സിനിമ ഒരുക്കിയിരിക്കുന്നു. തിയേറ്ററില്‍ ചിത്രം ഹിറ്റായിരിക്കും എന്നാണ് ഒരു പ്രേക്ഷകൻ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്. പഴയതായി ചിത്രം തോന്നുന്നില്ല. അതേസമയം ചിത്രത്തന്റെ വോയിസ് ഓവര്‍ വിഭാഗം വിമര്‍ശനവും വിളിച്ചുവരുത്തിയിട്ടുണ്ട്. ഗൗതം വാസുദേവ് മേനോൻ സ്റ്റൈലിലുള്ള ഒരു ത്രില്ലര്‍ പ്രണയ ചിത്രമാണ് എന്നൈ നോക്കി പായും എന്നും അഭിപ്രായം വരുന്നു. സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീത പകരുന്നത് ധര്‍ബുക ശിവയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു.
