25 നും 26 നും പ്രത്യേക എപ്പിസോഡുകള്‍

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ എങ്കിലെ എന്നോട് പറ ഈ മാസം 25-ാം തീയതി 25-ാം എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കുന്നു. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ജനുവരി 25 നും 26 നും പ്രത്യേക എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നു. മലയാള സിനിമ, ടെലിവിഷൻ രംഗത്തുള്ള പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ പ്രത്യേക എപ്പിസോഡുകൾ പ്രേക്ഷകർക്ക് വേറിട്ട അനുഭവം നൽകും.

ആശ ശരത്, ജഗദീഷ്, അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് എന്നിവരാണ് സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കുന്നത്. ഹാസ്യവും ആവേശവും നിറഞ്ഞ ഈ എപ്പിസോഡുകൾ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. സിനിമാതാരങ്ങളും ബിഗ് ബോസ് ഇഷ്ടതാരങ്ങളുമായ ശ്വേത മേനോനും സാബു മോനും അവതരിപ്പിക്കുന്ന എങ്കിലേ എന്നോട് പറ അതിന്റെ ഗെസ്സിംഗ് ഗെയിം, കോമഡി, താരസാന്നിദ്ധ്യം എന്നിവയാൽ പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നേറുകയാണ്. ജനുവരി 25, 26 (ശനി, ഞായർ) തീയതികളിൽ രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ എങ്കിലെ എന്നോട് പറയുടെ പ്രത്യേക എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നു.

ALSO READ : സംവിധാന അരങ്ങേറ്റത്തിന് ബൈജു എഴുപുന്ന; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം