Asianet News MalayalamAsianet News Malayalam

ഉഗ്രന്‍ പടമെന്ന് സിദ്ദിഖ്, 'ഹേറ്റ് ക്യാംപെയ്‍നു'മായി സുരാജ്; 'ന്നാലും ന്‍റെളിയാ' തിയറ്ററുകളിലേക്ക്

മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്

ENNALUM ENTE ALIYA promo video suraj venjaramoodu Sidhique actor
Author
First Published Jan 3, 2023, 4:58 PM IST

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ന്നാലും ന്‍റെളിയാ. സിദ്ദിഖ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ രസകരമായ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ അതിന്‍റെ വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായി എത്തിയ ഒരു പുതിയ പ്രൊമോ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടുകയാണ്.

ന്നാലും ന്‍റെളിയാ എന്ന ചിത്രം തിയറ്ററില്‍ കണ്ടിറങ്ങുകയാണ് സിദ്ദിഖ്. ചിത്രം എങ്ങനെയുണ്ടെന്ന് ഒരു യുട്യൂബ് ചാനല്‍ പ്രവര്‍ത്തക ചോദിക്കുന്നതിന് മികച്ച അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. "നല്ല ഉഗ്രന്‍ സിനിമയാ കേട്ടോ. ചിരിച്ചു ചിരിച്ച് നമ്മള്‍.. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ്. കുടുംബങ്ങളൊക്കെ നന്നായി എന്‍ജോയ് ചെയ്യുന്ന സിനിമയാണ്. അടുത്ത കാലത്ത് ഞാന്‍ ഇത്രയും നല്ല ഒരു സിനിമ കണ്ടിട്ടില്ല. അത്ര നല്ല സിനിമയാണ്", ഇങ്ങനെയാണ് സിദ്ദിഖിന്‍റെ ആവേശത്തോടെയുള്ള വാക്കുകള്‍. എന്നാല്‍ ഇതുകേട്ട് തൊട്ടടുത്തുകൂടെ പോകുന്ന സുരാജ് ഇത് കൂറപ്പടമാണെന്നും പറയുന്നു. ശരിക്കും ഫാമിലിയൊക്കെ നന്നായിട്ട് എന്‍ജോയ് ചെയ്യും ചിത്രം എന്ന സിദ്ദിഖിന്‍റെ അഭിപ്രായത്തിന് ആരുടെ ഫാമിലി എന്നാണ് സുരാജിന്‍റെ മറുചോദ്യം. ഇത് ഹേറ്റ് ക്യാംപെയ്ന്‍ ആണെന്നാണ് സുരാജിനെ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിപ്രായ പ്രകടനം.

ALSO READ : ഈ വാരാന്ത്യം മുതല്‍ ​ഗള്‍ഫിലും; 'മാളികപ്പുറം' യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രകാശ് വേലായുധൻ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മുഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. എ‍ഡിറ്റിംഗ് മനോജ്, സംഗീതം വില്യം ഫ്രാൻസിസ്, ഷാൻ റഹ്‍മാൻ, അസോസിയേറ്റ് ഡയറക്ടര്‍ പാർത്ഥൻ, സൗണ്ട് ഡിസൈൻ ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍, ഗാനരചന ഹരിനാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സജി കാട്ടാക്കട, അഡ്‍മിനിസ്‌ട്രേഷൻ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, മാർക്കറ്റിങ് ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് പ്രേംലാൽ, വിതരണം മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി ഒബ്സ്ക്യൂറ, ഡിസൈൻ ഓൾഡ് മങ്ക്സ്. ജനുവരി ആറിന് ചിത്രം തിയറ്ററുകളില്‍ എത്തും.

Follow Us:
Download App:
  • android
  • ios