കുഞ്ചാക്കോ ബോബൻ- ജയസൂര്യ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്ന വീഡിയോ. 

അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും (Kunchacko Boban) ജയസൂര്യയും (Jayasurya) ഒന്നിക്കുകയാണ്. ഒരു ചിരി ചിത്രമായിരിക്കും ഇതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുന്ന കാര്യം കുഞ്ചാക്കോ ബോബനും ജയസൂര്യയും തന്നെയാണ് അറിയിച്ചതും, ഇപോഴിതാ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്.

എന്താടാ സജി (Enthaada saji) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായിട്ട് ആണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള സംസാരത്തിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍. ഗോഡ്‍ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. ഗുലുമാലായിരുന്നു ഇരുവരും ഒന്നിച്ച മറ്റൊരു സിനിമ. 101 വെഡ്ഡിംഗ്, അമര്‍ അക്‍ബര്‍ അന്തോണി, സ്‍കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ സിനിമകളിലൂടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകള്‍ ഹിറ്റാക്കി. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റ് ഹിറ്റ് തന്നെയാകും എന്ന് പ്രതീക്ഷിക്കാം.