മലയാളത്തില്‍ അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്യുകയാണ്. സിനിമയുടെ റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാൻ താനുമുണ്ടെന്ന് അറിയിക്കുകയാണ് ഇപോള്‍ എസ്‍തര്‍.

ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കാൻ ഹൈദരാബാദിലേക്കുള്ള യാത്രയില്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് എസ്‍തര്‍ എഴുതിയിരിക്കുന്നത്.  ആദ്യ ഭാഗത്തിലെ നായകൻ വെങ്കടേഷ് ആണ് രണ്ടാം ഭാഗത്തിലും. എസ്‍തറും ആദ്യ ഭാഗത്ത് അഭിനയിച്ചിരുന്നു. മീന തന്നെയാകും നായിക. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   ആശ ശരത് അഭിനയിച്ച വേഷം നദിയ മൊയ്‍തു ചെയ്യും.

മോഹൻലാല്‍, മീന, എസ്‍തര്‍, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം ദൃശ്യം 2വിലും തുടരുന്നുണ്ട്.