സൂര്യയുടെ കരിയറിലെ 40-ാം ചിത്രം

സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'എതര്‍ക്കും തുനിന്തവന്‍' എന്നു പേരിട്ടു. സൂര്യയുടെ കരിയറിലെ 40-ാം ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അടങ്ങിയ വീഡിയോ അദ്ദേഹത്തിന്‍റെ പിറന്നാളിന് തലേദിവസമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. റൂറല്‍ ഡ്രാമയാണ് ചിത്രം.

'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഡി ഇമ്മന്‍ ആണ്.

Scroll to load tweet…

അതേസമയം ഒടിടി റിലീസ് ആയെത്തിയ 'സൂരറൈ പോട്ര്' ആണ് സൂര്യയുടേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു ചിത്രം. ജ്ഞാനവേല്‍ ടി ജെ, വിക്രം കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടില്ലാത്ത ചിത്രങ്ങളും ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസലും' സൂര്യയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങളാണ്. 

YouTube video player