സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമയുടെ വിശേഷങ്ങള്‍. പക്ഷേ ചിത്രത്തിനു വേണ്ടിയുള്ള ഒരു സ്‍ഫോടനത്തില്‍ ചെറിയ അപകടമുണ്ടായിയെന്നാണ് സെറ്റില്‍ നിന്ന് കേള്‍ക്കുന്ന പുതിയ വാര്‍ത്ത.

ലണ്ടനിലെ പൈൻവുഡ് സ്റ്റുഡിയോയിലെ സ്റ്റേജ്, സിനിമയ്‍ക്ക് വേണ്ടി നടത്തിയ സ്‍ഫോടനത്തില്‍ തകര്‍ന്നു. ഒരു ക്ര്യൂ അംഗത്തിന് ചെറിയ പരുക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ നായകൻ ഡാനിയല്‍ ക്രേഗിന് നേരത്തെ പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുകയും ചെയ്‍തിരുന്നു. ചെറിയ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു. ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.