വിജയ്‍യെ നായകനാക്കി തുള്ളാത മനമും തുള്ളം എന്ന ഹിറ്റൊരുക്കിയ എഴില്‍ വൻ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു.

ഒരുകാലത്ത് യുവാക്കളുടെ ഇഷ്‍ട സിനിമയായിരുന്നു തുള്ളാത മനമും തുള്ളും. വിജയ്‍യെ നായകനാക്കി എഴില്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇന്നും ചിത്രത്തിന് ഒട്ടേറെ പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ എഴില്‍ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എഴില്‍ സംവിധാനം ചെയ്യുന്ന ആയിരം ജന്മങ്ങള്‍ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അടുത്തമാസം 20നാണ് ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുക. നിഖില്‍ സിദ്ധാര്‍ഥ് നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം എക്കഡികി പോത്താവു ചിന്നവഡയാണ് ആയിരം ജന്മങ്ങളായി തമിഴിലേക്ക് റീമേക്കായി എത്തുന്നത്. വി ഐ ആനന്ദ് 2016ല്‍ ഒരുക്കിയ തെലുങ്ക് ചിത്രം വൻ ഹിറ്റായിരുന്നു. ഹൊറര്‍ റൊമാന്റിക് ത്രില്ലറായിരുന്നു ചിത്രം. രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ പേരാണ് ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് എഴില്‍ സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജൻമങ്ങള്‍ ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.