ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്‍ത താരത്തിന് എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് ബോളിവുഡ് നടി കജോള്‍. ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധി താൻ നേരിടുകയാണ് എന്ന് വ്യക്തമാക്കിയാണ് കജോള്‍ തീരുമാനം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്‍തിട്ടുണ്ട്. എന്തു പറ്റിയെന്നും എല്ലാ ശരിയാകുമെന്നും താരത്തിന്റെ പോസ്റ്റിന് മറുപടിയായി ആരാധകര്‍ എഴുതുന്നു.

കജോളിന്റേതായി 'സലാം വെങ്കി' എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നടി രേവതി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു 'സലാം വെങ്കി' എന്ന പ്രത്യേകതയുമുണ്ട്. 'സുജാത കൃഷ്‍ണൻ' എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കജോളിന്. വിശാല്‍ ജേത്വ, അഹാന കുമ്ര, രാഹുല്‍ ബോസ്, രാജീവ്, പ്രകാശ് രാജ, ആനന്ദ് മഹാദേവൻ, പ്രിയാമണി, കമല്‍ സദാനന്ദ്, മാലാ പാര്‍വതി, റിതി കുമാര്‍, അനീത്, രേവതി എന്നിവര്‍ക്കൊപ്പം ആമിര്‍ ഖാനും കജോളിന്റെ 'സലാം വെങ്കി' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തി.

Scroll to load tweet…

സൂരജ് സിംഗ്, ശ്രദ്ധ അഗര്‍വാള്‍, വര്‍ഷ എന്നിവരായിരുന്നു നിര്‍മാണം. ബിലൈവ് പ്രൊഡക്ഷൻസിന്റെയും ആര്‍ടേക്ക് സ്റ്റുഡിയോസിന്റെയു ബാനറിലാണ് നിര്‍മാണം. സോണി പിക്ചേഴ്‍സ് റിലീസ് ഇന്റര്‍നാഷണലായിരുന്നു ചിത്രത്തിന്റെ വിതരണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു.

ഭര്‍ത്താവ് അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രം 'തനാജി: ദ അണ്‍സംഗ് വാരിയറാ'യിരുന്നു സമീപ വര്‍ഷങ്ങളില്‍ കജോള്‍ മികച്ച ഒരു വേഷം അവതരിപ്പിച്ച മറ്റൊന്ന്. 'തനാജി'യായി അജയ് ദേവ്‍ഗണ്‍ എത്തിയപ്പോള്‍ ചിത്രത്തില്‍ ഭാര്യ 'സാവിത്രി ഭായി' ആയി കജോള്‍ വേഷമിട്ടു. ഓം റൗട്ട് ആയിരുന്നു സംവിധാനം. അജയ് ദേവ്‍ഗണ്‍ ഫിലിംസും കജോള്‍ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായിരുന്നു.

Read More: പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍, വിജയ് ചിത്രത്തിലെ നായികയാകാൻ പരിഗണിക്കുന്നവരുടെ പട്ടിക

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player