സീ യു സൂണിന് ശേഷം ഫഹദ് ഫാസിൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ഇരുൾ'. നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റർ  മമ്മൂട്ടി പുറത്തിറക്കി.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് നിര്‍മ്മാണം.ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. കൊവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്‍റെ  ഷൂട്ടിംഗ് നടന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സീ യു സൂൺ ആണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡിന്റെ പശ്ചാത്തലത്തിൽ പരിമിത സാഹചര്യങ്ങളിൽ ചിത്രീകരിച്ച  ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.