ര്‍ജ്ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂൾഫ്' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഒക്ടോബർ 19നായിരുന്നു 'വൂള്‍ഫ്' ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിം​ഗ്. ഷാജി അസീസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. 'ഷേക്‌സ്പിയർ എം. എ. മലയാളം' എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. ഷൈജു അന്തിക്കാടിനൊപ്പമാണ് അദ്ദേഹം ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ശേഷം 'ഒരിടത്തൊരു പോസ്റ്റ്‌ മാൻ' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.  ടെലിവിഷൻ സീരിയലായ സോഷ്യൽ സറ്റയർ സ്വഭാവമുള്ള  'M80 മൂസ'യും അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയതാണ്.

Unveiling the Title Poster of Wolf , Best Wishes to Arjun Ashokan , Samyuktha Menon & the entire team

Posted by Fahadh Faasil on Monday, 23 November 2020

'വൂൾഫി'ന് വേണ്ടി  സംഗീതം നല്‍കുന്നത് രഞ്ജിന്‍ രാജാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്  ഫായിസ് സിദ്ദീഖാണ്. ഹരിനാരായണനാണ് ഗാനരചയിതാവ്.