മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന മാലിക്കിന്റെ ട്രെയിലര്‍.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന ചിത്രമെന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ടീസര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ, ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ഓഫീഷ്യല്‍ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.

YouTube video player

ഞെട്ടിക്കുന്ന പ്രകടനമായിരിക്കും ഫഹദിന്റേത് എന്നുതന്നെയാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ ആണ് ഫഹദ് അഭിനയിക്കുന്നത്. തീരദേശ ജനതയുടെയും അവരുടെ നായകനായ സുലൈമാൻ മാലിക്കിന്റെയും കഥയാണ് ചിത്രം പറയുന്നത്. വൻ മേയ്‍ക്ക് ഓവറിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

ആന്റോ ജോസഫ് ആണ് ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 27 കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്. മാലിക് 209 സെപ്റ്റംബറില്‍ ആണ് ചിത്രം തുടങ്ങിയത്. എന്നാല്‍ കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്.

ഫഹദിന് പുറമേ മറ്റൊരു കരുത്തുറ്റ കഥാപാത്രമായി സിനിമയില്‍ എത്തുന്നത് വിനയ് ഫോര്‍ട്ട് ആണ്. നിമിഷ സജയൻ നായികയായി എത്തുന്ന സിനിമയില്‍ ഇന്ദ്രൻസും അഭിനയിക്കുന്നു. വിവിധ കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും മഹേഷ് നാരായണന്റേതാണ്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്ററും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.