മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫഹദ് നായകനാകുന്ന സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ അടുത്ത മാസം 13ന് ആണ് തിയറ്ററില്‍ എത്തുക.

ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് ഫഹദിന്റെ മാലിക് ആയിരുന്നു. അതുകൊണ്ടുതന്നെ ഏവരും കാത്തുനില്‍ക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്. ഇപോള്‍ എന്തായാലും സിനിമ തിയറ്ററില്‍ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

റംസാൻ വ്രതം തുടങ്ങിയതിന്റെ ആശംസകളുമായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.