ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ (Malayankunju).
ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. 'മലയൻകുഞ്ഞി'ന്റെ രണ്ടാം ട്രെയിലർ അടുത്തിടെ പുറത്തുവിട്ടിരുന്നു. വിസ്‍മയിപ്പിക്കുന്ന കാഴ്ചകളായിരിക്കും 'മലയൻകുഞ്ഞ്' ചിത്രത്തിലേത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമായത്. ഇപ്പോഴിതാ 'മലയൻകുഞ്ഞി'ന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Malayankunju).
നവാഗതനായ സജിമോന്‍ പ്രഭാകര്‍സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. വ്യത്യസ്‍തമായ പാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിന്‍റേതെന്നാണ് ട്രെയിലർ നൽകിയ സൂചന. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും
അടുത്തിടെ ഫഹദ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.
ചോളന്മാരെ തെറ്റായി ചിത്രീകരിച്ചു; 'പൊന്നിയിൻ സെൽവന്' നിയമക്കുരുക്ക്
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമകുരുക്കിൽ ആയിരിക്കുകയാണ് 'പൊന്നിയിൻ സെൽവൻ'. ചോള രാജക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മണിരത്നത്തിനും നടൻ വിക്രമിനും നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകൻ.
സെൽവം എന്ന് പേരുള്ള അഭിഭാഷകനാണ് ഹർജി നൽകിയിരിക്കുന്നത്. ചോള രാജാവായിരുന്ന ആദിത്യ കരികാലൻ നെറ്റിയിൽ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷേ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണ്. ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാർക്ക് തെറ്റായ പരിവേഷമാണ് ജനങ്ങൾക്ക് നൽകുകയെന്ന് സെൽവം ഹർജിയിൽ പറയുന്നു.
സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാൻ തിയറ്റർ റിലീസിന് മുന്‍പ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ നോട്ടീസിൽ വിശദീകരണവുമയി സംവിധായകനോ വിക്രമോ രംഗത്തെത്തിയിട്ടില്ല.
2022 സെപ്റ്റംബർ 30- നാണ് രണ്ട് ഘട്ടമായി എത്തുന്ന 'പൊന്നിയിൻ സെൽവ'ന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
Read More : 'ക്ലോസ്‍ട്രോഫോബിയയുള്ളവര്‍ സൂക്ഷിക്കുക', മുന്നറിയിപ്പുമായി 'മലയൻകുഞ്ഞ്' ടീം
www.asianetnews.com/entertainment-news/fahad-starrer-new-film-malayankunju-teams-warning-rf26de
