ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. കോമഡി-എന്റർടെയ്‌നർ വിഭാഗത്തിലുള്ള ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര' നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ഒടിടി റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡി- എന്റർടൈനർ ഴോണറിൽ പുറത്തറിങ്ങിയ ചിത്രം വൈകാരികമായ നിരവധി മുഹൂർത്തങ്ങളാൽ സമ്പന്നമാണ്.
തന്റെ ആദ്യ ചിത്രമായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യ്ക്ക് ശേഷം വീണ്ടും സംവിധാന കുപ്പായമണിയുന്ന അൽത്താഫ് എന്ന സംവിധായകനിലുള്ള പ്രതീക്ഷ രണ്ടാം ചിത്രത്തിലും അദ്ദേഹം കാത്തുസൂക്ഷിച്ചു എന്ന് തന്നെ പറയാം. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
താരങ്ങളുടെ മികച്ച പ്രകടനം
പലരും ചിത്രം തിയേറ്ററിൽ കാണാൻ കഴിയാത്തതിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ചിത്രത്തിലെ ലാലിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങൾക്ക് മികച്ച പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ വിവിധ തലത്തിലുള്ള മാനസികാവസ്ഥകളെ നർമ്മവും സ്വപ്നവും കൊണ്ട് നിർവചിക്കുകയാണ് 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിലൂടെ അൽത്താഫ് സലിം.
മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയ്തിരിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആർട്ട് ഡയറക്ടർ ഔസെപ് ജോൺ, കോസ്റ്റും ഡിസൈനർ മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്, കളറിസ്റ്റ് രമേശ് സി പി, ലിറിക്സ് സുഹൈൽ കോയ, പ്രോഡക്ഷൻ കണ്ട്രോളർ സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ,VFX സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ എ എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫിരോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത് മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.



