ആരാധകര്‍ എപ്പോഴും പറയുന്നതാണ് ആ വീഡിയോയില്‍ രജനികാന്ത് ഫഹദിനോടും സൂചിപ്പിക്കുന്നതെന്നാണ് കമന്റുകള്‍.

ഫഹദ് വേഷമിട്ട് എത്തിയ തമിഴ് ചിത്രമാണ് വേട്ടയ്യൻ. നായകൻ രജനികാന്തിനോളം ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രത്തിനും പ്രശംസകള്‍ ഏറ്റുവാങ്ങാനായിരുന്നു. വേട്ടയ്യനില്‍ നിന്ന് ഒഴിവാക്കിയ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ്. സൂപ്പര്‍, നീങ്ക റൊമ്പ നടിക്കുമെന്നാണ് വീഡിയോയില്‍ രജനികാന്ത് ഫഹദിനോട് വ്യക്തമാക്കുന്നത്.

തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം 2024ല്‍ രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ദ ഗോട്ടാണ്. റിലീസിന് വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്. എന്തായാലും രജനികാന്തിന്റെ വേട്ടയ്യനും ആഗോള കളക്ഷനില്‍ റിലീസിന് നേട്ടമുണ്ടാക്കി എന്നാണ് വ്യക്തമാകുന്നത്. ഓപ്പണിംഗില്‍ 100 കോടി കടക്കാനായില്ലെങ്കിലും ചിത്രം മികച്ച അഭിപ്രായമുണ്ടാക്കുന്നുണ്ട്.

Scroll to load tweet…

സംവിധാനം ടി ജെ ജ്ഞാനവേലാണെന്നത് ചിത്രത്തില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

മാസായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ ഉള്ളത്. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്തിയില്ല, പൊലീസ് കേസ് എടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക