വടിവേലുവും പ്രധാന കഥാപാത്രമായി എത്തുന്നു.

ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മാരീസൻ. 2023ൽ റിലീസ് ചെയ്‍ത തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ 'മാമന്നന്' ശേഷം വടിവേലുവിനൊപ്പം ഫഹദ് ഫാസില്‍ ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ എന്ന പ്രത്യേകതയുമുണ്ട് മാരീശന്. ചിത്രം 20205 ജൂലൈ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഫഹദിന്റെ മാരീസന്റെ ദൈര്‍ഘ്യം 152 മിനിറ്റാണെന്നാണ് റിപ്പര്‍ട്ട്.

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീസന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീശന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍.

നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 98-ാം ചിത്രമാണ് മാരീസന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്.

മാരി സെല്‍വരാജിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്‍ത ചിത്രം ആയിരുന്നു മാമന്നന്‍. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പുഷ്പ 2 ആയിരുന്നു ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക