Asianet News MalayalamAsianet News Malayalam

'മമ്മൂട്ടി, വിശാഖം നക്ഷത്രം..'; ടർബോ വിജയത്തിന് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആണ് ടര്‍ബോ. 

Fan offering to the success of mammootty movie Turbo
Author
First Published May 23, 2024, 3:03 PM IST

രിടവേളയ്ക്ക് ശേഷം എത്തിയ മമ്മൂട്ടിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് ടർബോ. ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ കസറിയപ്പോൾ പ്രേക്ഷക- ആരാധക മനവും നിറഞ്ഞു. വൈശാഖിന്റെ സംവിധാനത്തിൽ മിഥുൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് വൻ മുന്നൊരുക്കങ്ങൾ ആരാധകർ നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരിക്കുകയാണ് ഒരു ആരാധകൻ. 

ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂർ ജില്ലയിലെ ഒളരിക്കരയിലെ ആരാധകനാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്. ഈ പ്രദേശത്തെ ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിൽ ആയിരുന്നു ഇത്. "മമ്മൂട്ടി, വിശാഖം നക്ഷത്രം. ഒരു ശത്രുസംഹാര പുഷ്പാഞ്ജലി.  മമ്മൂക്കയുടെ ടർബോ എന്ന സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പൻ വിജയമായി മാറണം", എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. 

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച സിനിമയാണ് 'ടർബോ'. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

'ഇനിയൊരു പ്രെഗ്നന്‍സി ഉണ്ടെങ്കില്‍ മെറ്റേണിറ്റി ഷൂട്ട് നടത്തണം'; പഴയ ഓർമകളുമായി ഡിംപിൾ റോസ്

Latest Videos
Follow Us:
Download App:
  • android
  • ios