Asianet News MalayalamAsianet News Malayalam

തപ്‍സി പ്രചോദനമാകുന്നത് എങ്ങനെ; കുറിപ്പ് സമ്മാനിച്ച് ആരാധിക

ഇന്ത്യൻ സിനിമയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി വേഷമിട്ട് കയ്യടി നേടിയ താരമാണ് തപ്‍സി. സ്വന്തം അഭിപ്രായം ഉറക്കെ പറയാനും മടികാട്ടാത്ത താരമാണ് തപ്‍സി. സാൻഡ് കി ആങ്ക് എന്ന സിനിമയിലാണ് തപ്‍സി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ആരാധിക ലൊക്കേഷനില്‍ തപ്‍സിയെ കാണാനെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

Fan visits Tapsi on Sand Ki Aankh sets
Author
Mumbai, First Published May 2, 2019, 5:04 PM IST

ഇന്ത്യൻ സിനിമയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി വേഷമിട്ട് കയ്യടി നേടിയ താരമാണ് തപ്‍സി. സ്വന്തം അഭിപ്രായം ഉറക്കെ പറയാനും മടികാട്ടാത്ത താരമാണ് തപ്‍സി. സാൻഡ് കി ആങ്ക് എന്ന സിനിമയിലാണ് തപ്‍സി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ആരാധിക ലൊക്കേഷനില്‍ തപ്‍സിയെ കാണാനെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

നിമിഷ എന്ന യുവ ആരാധികയാണ് തപ്‍സിയെ കാണാനെത്തിയത്. തപ്‍സി എങ്ങനെയാണ് ഒരു പ്രചോദനമാകുന്നത് എന്ന് എഴുതിയ കുറിപ്പ് സമ്മാനിക്കാനാണ് നിമിഷ എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ തപ്‍സി ഷെയര്‍ ചെയ്യുകയും ചെയ്‍തു. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തു. ഇന്ത്യയുടെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയാണ് സാൻഡ് കി ആങ്ക്  പറയുന്നത്. തുഷാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios