മലയാളികള്‍ എന്നും കണ്ടുകൊണ്ടേയിരിക്കുകയാണ് മോഹൻലാലിനെ. വര്‍ഷങ്ങളായി മലയാളികള്‍ സ്‍നേഹിച്ചുകൊണ്ടിരിക്കുന്ന നടൻ. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ ഫാൻസ് ക്ലബ് ആണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  മോഹൻലാല്‍ ഇങ്ങനെ മെലിയണ്ട എന്നാണ് ആരാധകര്‍ പറയുന്നത്."

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രശാന്ത് നാരായണന്റെ ഇരട്ടക്കുട്ടികള്‍ ജന്മദിനാശംസകള്‍ നേരുകയായിരുന്നു മോഹൻലാല്‍. ധ്രുവിനും ധ്യാനിനും മോഹൻലാല്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. മോഹൻലാലിന്റെ രൂപത്തെ കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ച. ഇങ്ങനെ സ്ലിം ആകേണ്ട ലാലേട്ടാ എന്നു വരെ കമന്റുകളുണ്ട്. മോഹൻലാല്‍ ഫാൻസ് ക്ലബിലാണ് ആരാധകരുടെ ചര്‍ച്ച. വണ്ണമായിരുന്നു സൂപ്പര്‍ എന്നുവരെ ആരാധകര്‍ പറയുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ മോഹൻലാല്‍ അഭിനയിക്കുന്നത്.

വൻ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്. മോഹൻലാലിനൊപ്പം ആദ്യ സിനിമയിലുണ്ടായിരുന്ന മീന, അൻസിബ, എസ്‍തര്‍ തുടങ്ങി മിക്കവും പുതിയ ചിത്രത്തിലുണ്ട്.