Asianet News MalayalamAsianet News Malayalam

ബോക്സിംഗ് റിംഗില്‍ വിസ്‍മയിപ്പിച്ച് ഫറാൻ അക്തര്‍- തൂഫാൻ ട്രെയിലര്‍

ഫറാൻ അക്തര്‍ നായകനാകുന്ന സ്‍പോര്‍ട്‍സ് ചിത്രമാണ് തൂഫാൻ.

Farhan Akthar Toofan trailer
Author
Kochi, First Published Mar 12, 2021, 4:57 PM IST


സ്‍പോര്‍ട്‍സ് ബയോപിക്കില്‍ മിന്നിത്തിളങ്ങിയ താരമാണ് ഫറാൻ അക്തര്‍.  ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമയില്‍ ഫറാൻ അക്തര്‍ ആയിരുന്നു നായകൻ. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ ഫറാൻ അക്തര്‍ നായകനാകുന്ന മറ്റൊരു സ്പോര്‍ട്‍സ് സിനിമയായ തൂഫാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫറാൻ അക്തര്‍ ഉള്‍പ്പടെയുള്ളവര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മികച്ച സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

തൂഫാനില്‍ ബോക്സിംഗ് താരമായിട്ടാണ് ഫറാൻ അക്തര്‍ അഭിനയിക്കുന്നത്. ബോക്സര്‍ ആകാനുള്ള ഫറാൻ അക്തറിന്റെ കഠിന പ്രയത്‍നങ്ങളാണ് ട്രെയിലറില്‍ കാണാന്നാകുന്നത്. വെറുമൊരു സ്‍പോര്‍ട്‍സ് ചിത്രം മാത്രമായിരിക്കില്ല ഇതൊരു ഇമോഷണല്‍ ഡ്രാമയുമായിരിക്കും എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. ബോക്സിംഗ് റിംഗില്‍ വിസ്‍മയിപ്പിക്കുന്ന ഫറാൻ അക്തറിനെയും ട്രെയിലറില്‍ കാണാം. ഫറാൻ അക്തറിന്റെ അഭിനയം തന്നെയായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ ഫറാൻ അക്തറിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു.

മെയ് 21ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Follow Us:
Download App:
  • android
  • ios