ഫറാൻ അക്തര്‍ നായകനാകുന്ന സ്‍പോര്‍ട്‍സ് സിനിമയാണ് തൂഫാൻ.
ഫറാൻ അക്തര്‍ നായകനാകുന്ന പുതിയ സിനിമയാണ് തൂഫാൻ. സ്‍പോര്‍ട്‍സ് കാറ്റഗറിയില്‍ പെട്ട സിനിമയാണ് ഇത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഫറാൻ അക്തര്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. ഫറാൻ അക്തര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബോക്സിംഗ് റിംഗിലുള്ള ഫറാൻ അക്തറിനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്.
ഫറാൻ അക്തര്‍ ബോക്സിംഗ് താരമായിട്ടാണ് തൂഫാനില്‍ അഭിനയിക്കുന്നത്. തൂഫാന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ബോക്സിംഗ് താരം ആകാനുള്ള ഫറാൻ അക്തറിന്റെ കഠിന പ്രയത്‍നങ്ങളാണ് ട്രെയിലറില്‍ കാണാന്നാകുന്നത്. ബോക്സിംഗ് റിംഗില്‍ വിസ്‍മയിപ്പിക്കുന്ന ഫറാൻ അക്തറിനെയും ട്രെയിലറില്‍ കാണാം. ഫറാൻ അക്തറിന്റെ അഭിനയം തന്നെയായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെ ഫറാൻ അക്തറിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു.
മെയ് 21ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
