ജാൻവി കപൂര്‍ നായികയായി അഭിനയിക്കുന്ന ഗുഡ് ലക്ക് ജെറി എന്ന സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ഒരു സംഘം കര്‍ഷകര്‍ പഞ്ചാബില്‍ ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കണമെന്ന് ആയിരുന്നു ആവശ്യം. ഇപോള്‍ ജാൻവി കപൂര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണ സ്ഥലത്തേയ്ക്ക് ഒരു സംഘം കര്‍ഷകര്‍ എത്തുകയായിരുന്നു. കര്‍ഷക നിയമത്തിന് എതിരായി പ്രസ്‍താവന ഇറക്കണമെന്ന് ആയിരുന്നു ആവശ്യം. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തിന് ഭക്ഷണം നല്‍കുന്നതിന് അവര്‍ വഹിക്കുന്ന റോള്‍ എനിക്ക് മനസിലാകും, കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന കാര്യം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജാൻവി കപൂര്‍ പറഞ്ഞു. ജാൻവി കപൂര്‍ തന്റെ തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഇക്കാര്യം പറയുന്നത്. സിദ്ധാര്‍ഥ് സെൻഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നയൻതാര നായികയായ കൊലമാവ് കോകില എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഗുഡ് ലക്ക് ജെറി.

നയൻതാര തമിഴില്‍ ചെയ്‍ത കഥാപാത്രമാണ് ജാൻവി കപൂര്‍ ഹിന്ദിയില്‍ ചെയ്‍തത്.