കൊറോണ രോഗത്തിന്റെ ആശങ്കയിലാണ് ലോകമെങ്ങും. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുക്കുകയും സിനിമകളുടെ റിലീസ് നീട്ടുകയും ചെയ്‍തിട്ടുണ്ട്. ഇന്ത്യയില്‍ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളുവെങ്കിലും മൊത്തം കണക്കിലെടുക്കുമ്പോള്‍ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഭീതിയുണ്ടാക്കുന്നതാണ്. കൊറോണയെ തുടര്‍ന്ന് ചില സിനിമകളുടെ റിലീസും മാറ്റിവെച്ചതാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്ത. കേരളത്തില്‍ പ്രേക്ഷകര്‍ക്കും പരിചയമുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ 9ന്റെ റിലീസ് ഒരു വര്‍ഷത്തേയ്‍ക്ക് ആണ് നീട്ടിയിരിക്കുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 മെയ് 22നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്.  ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ആണ് ആദ്യം റിലീസ് മാറ്റിയ ചിത്രം. ഏപ്രില്‍ 10നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത് എങ്കിലും കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു. എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിന്റെ റിലീസും മാറ്റിയിട്ടുണ്ട്. ദ് ന്യൂ മൂട്ടന്റ്സിന്റെ റിലീസ് ഏപ്രിൽ മൂന്നില്‍ നിന്ന് മാറ്റി.