കുടുംബത്തിന് കൊവിഡ് ആയപ്പോള്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെ കുറിച്ച് നടി പ്രീതി സിന്റ.
രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് പ്രീതി സിന്റ. കുടുംബം കൊവിഡ് ബാധിതരായി കഴിഞ്ഞ അവസ്ഥ വിവരിക്കുകയാണ് പ്രീതി സിന്റ. കുടുംബം അമേരിക്കയില്‍ നിസഹായരായി നിന്നു. കൊവിഡ് ഗൗരവമായി എടുക്കാതിരിക്കരുത്. മാസ്‍ക് ധരിച്ച്, സാമൂഹ്യ അകലം പാലിക്കുക തന്നെ വേണമെന്നും പ്രീതി സിന്റ പറയുന്നു. തന്റെ ഫോട്ടോയും പ്രീതി സിന്റ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുടുംബം എല്ലാവരും നെഗറ്റീവ് ആയപോഴാണ് തനിക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞത് എന്നും പ്രീതി സിന്റ പറയുന്നു.
മൂന്ന് ആഴ്‍ച മുമ്പ് എന്റെ അമ്മയും, സഹോദരനും, അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും എന്റെ അമ്മാവനും കൊവിഡ് പൊസിറ്റീവായി. വെന്റിലേറ്ററിനും ഐസിയുവിനും ഒക്കെ പുതിയ അര്‍ഥം അപോഴാണ് വന്നത്. ഞാൻ അമേരിക്കയില്‍ നിസഹയായി നിന്നു. എല്ലാവരും ആശുപത്രിയില്‍ പോരാടി. ഇപോള്‍ ദൈവത്തോടും ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്‍സുമാരോടും നന്ദി പറയുകയാണ്. കോവിഡിനെ ഗൗരവമായി കാണാത്തവര്‍ ഓര്‍ക്കുക ഒരു ദിവസം കൊണ്ട് അപകടമാകും. അതുകൊണ്ട് ശ്രദ്ധിക്കുക, മാസ്‍ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക. ഇന്ന് എല്ലാവരും നെഗറ്റീവ് ആണ് എന്ന് കേട്ടപോഴാണ് എനിക്ക് ഉറങ്ങാൻ കഴിഞ്ഞത് എന്നും പ്രീതി സിന്റ പറയുന്നു.
ലോസ് ഏഞ്ചല്‍സില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചപ്പോള്‍ എല്ലാവരും മാസ്‍ക് ധരിക്കണം സുരക്ഷിതരായിരിക്കണം എന്ന് അഭ്യര്‍ഥിച്ച് പ്രീതി സിന്റ രംഗത്ത് എത്തിയിരുന്നു.
പ്രീതി സിന്റ വിവാഹം കഴിഞ്ഞാണ് ലോസ് ഏഞ്ചല്‍സിലേക്ക് താമസം മാറിയത്.
