'ആവശ്യപ്പെട്ടാല്‍ മൊഴി നല്‍കും', സിനിമയില്‍ ചൂഷണം ഉണ്ടായതിനാലാകും പരാതിപ്പെട്ടത് എന്നും ജഗദീഷ്
'കമ്മിറ്റിക്ക് മുമ്പാകെയുള്ള മൊഴികള്‍ അപ്രസക്‍തമല്ല.'
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി താര സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷും. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് താരം വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ താൻ സ്വാഗതം ചെയ്യുന്നു. പ്രതികരണം വൈകി എന്നതില്‍ ക്ഷമ ചോദിക്കുന്നതായും ജഗദീഷ് വ്യക്തമാക്കി.
അമ്മയുടെ വൈസ് പ്രസിഡന്റെന്ന നിലയില്‍ തനിക്ക് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. കേസ് എടുത്ത് അന്വേഷിക്കണമെന്ന ആവശ്യത്തോടും താൻ യോജിപ്പാണ്. എന്തുകൊണ്ട് പേജുകള്‍ ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ പറയുകയാണ് വേണ്ടത്. വേട്ടക്കാരുടെ പേര് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടില്ല. ഇരകളുടെ പേരുകള്‍ സംരക്ഷിക്കണമെന്നാണ് ആവശ്യം. കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യത്തോട് അനുകൂലമാണ്. സീല്‍വെച്ച് റിപ്പോര്‍ട്ട് കോടതി നല്‍കിയിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് കോടതിയിലേക്ക് പോയിരിക്കുകയാണ്. ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടത്. എന്തായാലും ആ പേരുകള്‍ പുറത്തുവിടണം. പേരുകള്‍ പുറത്തുവിടാൻ ഹൈക്കോടതി അനുവദിക്കുമെങ്കില്‍. അവര്‍ക്ക് ശിക്ഷ നല്‍കട്ടെ. അതിന് കോടതിക്ക് വേണ്ട സഹായം എന്ത് നല്‍കാനും ഞങ്ങള്‍ തയ്യാറും ആണ്. ആരെ ഞങ്ങളെ കോടതി വിളിച്ചാലും എന്ത് അറിവുള്ളതും മൊഴി നല്‍കാൻ തയ്യാറാണെന്നും പറയുന്നു ജഗദീഷ്.
കമ്മിറ്റിക്ക് മുമ്പാകായുള്ള മൊഴി അപ്രസക്തമാണെന്ന് താൻ കരുതുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നാലും ലൈംഗിക ചൂഷണം സ്വാഗതം ചെയ്യരുത്. അതിനെതിരെ നിയമ നടപടികള്‍ വരണം. ആരോപണം നേരിട്ടവര്‍ അഗ്നിശുദ്ധി വരുത്തട്ടേയെന്നും പറയുന്നു ജഗദീഷ്.
പരാതി നല്‍കിയാലേ അന്വേഷിക്കുവെന്ന് സര്‍ക്കാര്‍ പറയുന്നത് ഹൈക്കോടതി അംഗീകരിക്കാനിടയില്ലല്ല. ഇനിയും പരാതിപ്പെടണമെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. മൊഴിയില്‍ ഉറച്ചനില്‍ക്കുന്നെങ്കില്‍ നിയമനടപടി എടുക്കണം. അതിന് ഇനി കോടതി പറയണം. കേസ് എടുക്കണം എന്ന് കോടതി പറഞ്ഞാല്‍ അമ്മയും അച്ചടക്ക നടപടിയെടുക്കും. പരാതി എന്നു വേണമെങ്കിലും രേഖപ്പെടുത്താം. പരാതികള്‍ ഭാവനയില്‍ വിരിഞ്ഞ കാര്യമായിരിക്കില്ല. ചൂഷണം നേരിട്ടവരാകരണം പരാതിപ്പെട്ടിട്ടുള്ളത്. അപ്പോള്‍ ഇല്ല എന്ന് പറയാനാകുമോ?. അങ്ങനെയുള്ളതിനാലാകണം പരാതിപ്പെട്ടത് എന്നും ഒരു ചോദ്യത്തിന് മറുപടിയായി നടൻ ജഗദീഷ് വ്യക്തമാക്കി.
Read More: 'വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിർദേശം എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ചർച്ച ചെയ്യും'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക