ഷൂട്ടിംഗ് സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ മലയാളി ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലിന് പരുക്കേറ്റു. ‘ഫിക്സർ’ എന്ന വെബ്‍ സീരീസ് ചിത്രീകരണത്തിനിടെ   നടത്തിയ ആക്രമണത്തില്‍ സംവിധായകനടക്കം മറ്റ് ഒമ്പത് പേര്‍ക്കും പരുക്കേറ്റു.

താനെയിലെ ഫാക്ടറിയിൽ ചിത്രീകരണം നടക്കവേയാണ് മാരകായുധങ്ങളുമായി ഒരു കൂട്ടം ആള്‍ക്കാര്‍ ലൊക്കേഷനിലേക്ക് എത്തിയത്. നടി മഹി ഗില്ലിനെതിരെയുള്ള ആക്രമണം ചെറുക്കുന്നതിനിടെയാണ് സന്തോഷ് തുണ്ടിയിലിന് പരുക്കേറ്റത്. നടിയെ വാനിറ്റി വാനിൽ നിന്ന് പെട്ടെന്നുതന്നെ കാറിലേക്ക് മാറ്റുകയായിരുന്നു. വാൻ അക്രമികള്‍ അടിച്ചുതകര്‍ച്ചു. ചിത്രീകരണം നടത്തുന്നത് അനുമതിയില്ലാതെയാണെന്ന് പറഞ്ഞാണ് അക്രമികള്‍ എത്തിയത്. അതേസമയം വേണ്ട അനുമതി വാങ്ങിയതിനു ശേഷമാണ് ചിത്രീകരണം നടത്തിയത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.