പ്രമുഖ സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
സംവിധായകൻ അജി ജോൺ നായകനാകുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്‍തു. പ്രമുഖ ഫുട്ബോൾ താരം ഐ എം വിജയൻ ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കുന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജാണ് സംവിധാനം ചെയ്യുന്നത്.
പ്രമുഖ സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പണ്ഡിറ്റ് രമേഷ് നാരായൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. അജിത് ഉണ്ണികൃഷ്‍ണൻ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. അഡ്വ. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർ കലാകാരൻമാരും ചിത്രത്തിൽ അഭിനയിക്കുന്നു.
രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്‍ത്രാലങ്കാരം ഭക്തൻ മങ്ങാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻസ്, പി ആർ ഒ. എ എസ് ദിനേശ്.
ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ നല്ലവൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജിജോൺ അയ്യപ്പനും കോശിയും, ശിക്കാരി ശംഭു, നീയും ഞാനും, സെയിഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
