2015-ന് മുമ്പ് തനിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സാധാരണ അത് പരിശോധിക്കാറില്ലെന്നും അൽഫോൺസ് അറിയിച്ചു.
ട്വിറ്ററിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ സംവിധായകൻ അൽഫോൺസ് പുത്രൻ. ഈ അക്കൗണ്ടിനെതിരെ പലതവണ താൻ ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഐഡി പ്രൂഫ് നൽകിയെന്നും എന്നാൽ നടപടി എടുക്കാൻ അവർ തയ്യാറായില്ലെന്നും അൽഫോൺസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 2015-ന് മുമ്പ് തനിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സാധാരണ അത് പരിശോധിക്കാറില്ലെന്നും അൽഫോൺസ് അറിയിച്ചു.
"എന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ പലതവണ ട്വിറ്ററിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഞാൻ അവർക്ക് എന്റെ ഐഡന്റിറ്റി കാർഡ് അയച്ചു, പക്ഷേ അവർ ഒരു നടപടിയും എടുത്തിട്ടില്ല. 2015-ന് മുമ്പ് എനിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. ഞാൻ ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സാധാരണ അത് പരിശോധിക്കാറില്ല. ഈ അക്കൗണ്ടിനെക്കുറിച്ച് എന്റെ സുഹൃത്തുക്കളാണ് എന്നോട് പറഞ്ഞത്. അത് എന്റെ പേരിൽ തുടങ്ങിയ ട്വിറ്റർ അക്കൗണ്ട് ഉടമയുടെതാണ്. അയാൾ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുക ... ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടെത്തും!", എന്നാണ് അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചത്. നടൻ ഫറഫുദീൻ അടക്കമുള്ളവർ പോസ്റ്റിന് ലൈക്കുമായി എത്തിയിട്ടുണ്ട്.
Gold Movie : 'ഗോൾഡ്' ഓണത്തിന് എത്തില്ല; പൃഥ്വിരാജ്- നയൻതാര ചിത്രത്തിന്റെ റിലീസിൽ മാറ്റം
അതേസമയം, ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. ഓണം റിലീസ് ആയി ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. ഓണം കഴിഞ്ഞുന്ന ആഴ്ചയിൽ ചിത്രം റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക ആയി എത്തുന്നത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്.
പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാ്ൽ പിന്നീട് ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
